അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ
അബുദാബി: അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ ഉടനെ പ്രവർത്തനം ആരംഭിക്കും. അബുദാബിയിൽ നിന്ന് ആളുകളെ അടുത്തുള്ള ദ്വീപുകളിലേക്കായിരിക്കും എത്തിക്കുക. എ ഐ, റോബോട്ടിക് സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കര, വായു, സമുദ്ര പ്രവർത്തനങ്ങളിൽ വിപ്ലവം സൃഷ്ടിക്കാനാണ് നീക്കം.
അബുദാബി സിറ്റിയിൽ യാത്രക്കാരുടെ ഗതാഗതത്തിനായി സ്വയംഭരണ വാട്ടർ ടാക്സികളും ചരക്ക് നീക്കത്തിനായി ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളും ഉടൻ അവതരിപ്പിക്കും.അബുദാബി എൻ്റിറ്റികളായ ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് , ആസ്പയർ, എഡി പോർട്ട് ഗ്രൂപ്പിൻ്റെ ഡിജിറ്റൽ ക്ലസ്റ്ററിൻ്റെ ഭാഗമായ മക്ത ഗേറ്റ്‌വേ എന്നിവർ നൂതനമായ ആശയങ്ങളും ആപ്ലിക്കേഷനുകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
നഗരത്തിൽ നിന്ന് ദ്വീപിലേക്കുള്ള യാത്രാ ഗതാഗതത്തിനുള്ള സ്വയംഭരണ ഉപരിതല വാഹനങ്ങൾ കാര്യക്ഷമതയും സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുമെന്നും ചെലവ് കുറയ്ക്കുമെന്നും ടിഐഐയിലെ സീനിയർ ഡയറക്ടർ ജെറമി നിക്കോള പറഞ്ഞു.