സൽമാൻ ഖാന് പുതിയ വധഭീഷണി.
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെയും ഗാനരചയിതാവിനെയും ലക്ഷ്യമിട്ട് 5 കോടി രൂപ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കി ട്രാഫിക് പോലീസിന് പുതിയൊരു ഭീഷണി സന്ദേശം ലഭിച്ചു. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു ട്രാഫിക് ഹെൽപ്‌ലൈനിൻ്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ച സന്ദേശം.സൽമാൻഖാന്റെ പുതിയ സിനിമയായ സിക്കന്തറിലെ ‘മെയിൻ സിക്കന്ദർ ഹൂൺ’ എന്ന ഗാനത്തിൻ്റെ രചയിതാവിനെ ഒരുമാസത്തിനുള്ളിൽ തീർക്കുമെന്നും ഭീഷണി.
ഖാനെ സഹായിക്കുന്ന ആരായാലും വെറുതേവിടില്ല എന്ന മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ട്രാഫിക് കൺട്രോൾ റൂം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും വർളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. “ഞങ്ങളുടെ പക്കലുള്ള നമ്പർ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താൻ തുടങ്ങിയിട്ടുണ്ട്,” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സമാനമായ ഭീഷണികൾ അയച്ചതിന് കർണാടകയിൽ ബുധനാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഈ സംഭവം. ഒന്നുകിൽ ബിഷ്‌ണോയി കമ്മ്യൂണിറ്റി ക്ഷേത്രത്തിൽ വെച്ച് നടൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ നവംബർ 5നകം തുക നൽകണമെന്നും ആവശ്യപ്പെട്ട് ബിഷ്‌ണോയ് ഖാനോട് 5 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.
.