കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കരുനാഗപ്പള്ളി. വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ എൻജിനീയറുണ്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബൈക്കും – പിക്ക്അപ് വാനും കൂട്ടിയിടിച്ചാണ് മരണം. തേവലക്കല കാട്ടയ്യത്ത് ഷിഹാബുദ്ദീൻ്റെ മകൻ അൽത്താഫാ (18 )ണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിഹാസ് കിംസ് ആശുപത്രിയിൽ ഐ എച്ച് ആർഡി എൻജിനീയറിംങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൽത്താഫ് ചാമ്പക്കടവിൽ നിന്ന് വന്ന പിക്ക് വാനും മാരാരിത്തോട്ടത്തേക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ക്രോസ് റോഡിൽ അമിതവേഗത്തിൽ ആണ് വാൻ മറി കടന്നത്.