പിപി ദിവ്യയ്ക്ക് ജാമ്യം
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത് .
അറസ്റ്റു ചെയ്ത് പതിനൊന്നാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത് .പത്തുദിവസമായി കണ്ണൂർ പള്ളിക്കുന്നിലെ ജയിലിലായിരുന്നു.
പി പി ദിവ്യയ്ക്ക് ഇന്ന് ജാമ്യം ലഭിച്ചാൽ ഹൈക്കോടതിയിൽ പോകുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. നേരത്തെ പറഞ്ഞിരുന്നു. കോടതി ജാമ്യം അനുവദിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു നവീൻ ബാബുവിൻ്റെ കുടുംബം.