ഭാരത് അരി തൃശൂരിൽ കിലോയ്ക്ക് 29 രൂപ
തൃശൂർ: ഭാരത് അരിവിൽപന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയാണ് വില.കേന്ദ്ര സർക്കാരിന്റെ ഭാരത് അരി തൃശൂരിൽ മാത്രം 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന. മറ്റു ജില്ലകളിൽ വാഹനങ്ങളിൽ ഉടൻ വിതരണം തുടങ്ങും. അതേസമയം കേന്ദ്രത്തിന്റ അരി വിൽപന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു. നാഷനൽ കോ–ഓപറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല.