രാഹുൽ ഗാന്ധി ശ്രീബുദ്ധൻ്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി
നാഗ്പൂർ : നാഗ്പൂർ : പ്രശസ്ത ബുദ്ധ സ്മാരകമായ ദീക്ഷഭൂമിയിലെ ബുദ്ധൻ്റെ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ആദരാഞ്ജലി അർപ്പിച്ചു.
നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംവിഎ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും റാലിക്കും തുടക്കം കുറിക്കുന്നതിനായാണ് രാഹുൽ സംസ്ഥാനത്തെത്തിയത്.
1956 ഒക്ടോബർ 14-ന് ദീക്ഷഭൂമിയിൽ വെച്ചാണ് അംബേദ്കർ ആയിരക്കണക്കിന് അനുയായികളോടൊപ്പം, പ്രധാനമായും ദലിതർക്കൊപ്പം ബുദ്ധമതം സ്വീകരിച്ചത്.
അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഗാന്ധി സന്ദർശക ഡയറിയിൽ കുറിപ്പും എഴുതി.
ഇന്ന് നാഗ്പൂരിലെ രേഷിംബാഗിലെ സുരേഷ് ഭട്ട് ഹാളിൽ സംഘടിപ്പിച്ച ‘സംവിധാൻ സമ്മാൻ സമ്മേളന’ത്തെയും രാഹുൽ അഭിസംബോധന ചെയ്തു