സഞ്ജയ് വർമ-സംസ്ഥാനത്തിൻ്റെ പുതിയ ഡിജിപി
മുംബൈ: രശ്മി ശുക്ലയെ നീക്കിയതിന് പിന്നാലെ ഡയറക്ടർ ജനറലായ (നിയമവും സാങ്കേതികവും) സഞ്ജയ് വർമയെ സംസ്ഥാനത്തിൻ്റെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നിയമനം ഔപചാരികമാക്കുന്ന സർക്കാർ ഉത്തരവുകൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.1990 ബാച്ചിലെ ഐപിഎസ് ഓഫീസറായ വർമ്മ, 1988 ബാച്ചിൽ പെട്ട ശുക്ലയുടെ പിൻഗാമിയാണ് .ഒന്നിലധികം പരാതികൾ ലഭിച്ചതിനുശേഷമാണ് ശേഷമാണ് രശ്മി ശുക്ലയെ നീക്കം ചെയ്തത് . സംസ്ഥാന സർക്കാർ ആദ്യം നീക്കം ചെയ്യുന്നതിനുപകരം അവധിയെടുപ്പിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.. വിവിധ രാഷ്ട്രീയക്കാരുടെ ടെലിഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ശുക്ളക്കെതിരെ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കോൺഗ്രസിൻ്റെയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും (ശരദ് പവാർ) നിരന്തരമായ സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനം. മുംബൈ പോലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കർ, സഞ്ജയ് വർമ, റിതേഷ് കുമാർ എന്നിവരടങ്ങുന്ന മൂന്ന് ഐപിഎസ് ഓഫീസർമാരുടെ പേരാണ് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നത്.
ശുക്ല പുതിയ ടെലിഫോൺ ചോർത്തലിന് ഉത്തരവിട്ടതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ അടുത്തിടെ ആരോപിച്ചിരുന്നു. സംസ്ഥാന ഇൻ്റലിജൻസ് ഡിപ്പാർട്ട്‌മെൻ്റ് കമ്മീഷണർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു, കഴിഞ്ഞയാഴ്ച പടോലെയും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തും ശുക്ലയ്‌ക്കെതിരെ ടെലിഫോൺ ചോർത്തൽ സംബന്ധിച്ച പുതിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.