പ്രമുഖ യുക്തിവാദിയും വിവർത്തകനും എഴുത്തുകാരനുമായ എം പി സദാശിവൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ യുക്തിവാദിയും വിവർത്തകനും എഴുത്തുകാരനുമായ എം പി സദാശിവൻ(87) അന്തരിച്ചു. നൂറിലധികം ലോകഭാഷാസാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എഴുത്തുകാരനാണ് എം.പി. സദാശിവൻ. ലോകത്ത് ഏറ്റവുമധികം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത ആൾ എന്ന നിലക്ക് ലിംക ബുക്സ് ഓഫ് റെക്കോർഡിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 2021 ൽ ഗിന്നസ് റിക്കാഡിലും ഇടംപിടിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന കമ്മറ്റി അംഗവും യുക്തിരേഖ മാസികയുടെ എഡിറ്ററും ആയിരുന്നു. നല്ലൊരു മാന്ത്രികൻ കൂടിയായിരുന്നു അദ്ദേഹം,
ശവ സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.