യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി കമലാ ഹാരിസ് മാറുമോ ?. വോട്ടെടുപ്പ് ആരംഭിച്ചു
മുംബൈ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്തിന്റെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് ആരാണ് എന്നറിയാൻ നാളെവരെ കാത്തിരിക്കണം .ഭരണകക്ഷിയായ ഡെമോക്രാറ്റുകൾക്ക് വേണ്ടി നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കുമ്പോൾ എതിരാളികളായ റിപബ്ളിക്കൻ പാർട്ടിക്ക് വേണ്ടി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മൂന്നാം അങ്കത്തിനിറങ്ങിയിരിക്കയാണ് .ആദ്യഘട്ടത്തിൽ ഡെമോക്രാറ്റുകൾക്ക് വേണ്ടി നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ തന്നെയായിരുന്നു പ്രസിഡന്റ് സ്ഥാനാർത്ഥി.എന്നാൽ നിർണായകമായ ഇലക്ഷൻ സംവാദങ്ങളിൽ പിന്നാക്കം പോയതോടെ ബൈഡന് പിന്മാറേണ്ടി വന്നു.ഇതോടെ കമലാ ഹാരിസ് ആയി സ്ഥാനാർത്ഥി.ജയിച്ചാൽ അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റായി മാറും കമലാ ഹാരിസ്.
1788ലാണ് അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത്.തെരഞ്ഞെടുപ്പ് നടന്നത് 1789ലും . വിക്‌ടോറിയ വുഡ്ഹളാണ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വനിത.1872ൽ.പിന്നീട് 2016ൽ ഹിലരി ക്ളിന്റൺ ആണ് ഈ സ്ഥാനത്തേക്ക് മത്സരിച്ചു. മൂന്നാമതായാണ് അമേരിക്കയുടെ വൈസ് പ്രസിഡന്റായ കമല മത്സരിക്കുന്നത്. ജയിച്ചാൽ അമേരിക്കയുടെ 248 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡൻ്റായി ഹാരിസ് മാറും. ഈ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ദക്ഷിണേഷ്യൻ വംശജയായ വ്യക്തിയുമാണ് അവർ.
“ നിങ്ങളുടെ വോട്ടിലൂടെ, നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും അമേരിക്കയെയും ലോകത്തെയും മുഴുവൻ മഹത്വത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഞങ്ങൾക്ക് കഴിയും,” എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ജനക്കൂട്ടത്തെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞത്.
പ്രചാരണത്തിലുടനീളം ട്രംപ് എതിരാളിയെ ആക്രമിച്ചു സംസാരിക്കുന്നതിൽ ശ്രദ്ധ കൊടുത്തപ്പോൾ ഹാരിസ്, ട്രംപിൻ്റെ പേരുപറയാതെ വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു പ്രചാരണം .
നാളെ പുലർച്ചയോടെ വോട്ടെണ്ണൽ ആരംഭിക്കും.