KCS പതിമൂന്നാമത് പുരുഷ / വനിതാ വടംവലി മത്സരം
പൻവേൽ :കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിൻ്റെ (K.C.S ) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളെയും, സ്ഥാപനങ്ങളെയും മഹാരാഷ്ട്രയുടെ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ഉൾപ്പെടുത്തി പുരുഷ / വനിതാ വിഭാഗങ്ങളുടെ ‘വടംവലി മത്സരം 2024’ സംഘടിപ്പിക്കുന്നു.
ഡിസംബർ 8ന് ഞായറാഴ്ച ഉച്ചയ്‌ക്ക് 02:00 മണിക്ക് ന്യൂ പൻവേൽ, സെക്ടർ നമ്പർ-2 ലെ ശാന്തിനികേതൻ സ്കൂളിന് അടുത്തുള്ള അംബേ മാതാ മന്ദിറിന് സമീപത്തെ മൈതാനത്ത് വച്ച് മത്സരം നടക്കും .മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷൻ ഫീസ് പുരുഷ വിഭാഗം ഒരു ടീമിന് 2000/- രൂപയും വനിതാ ടീമിന് 1500/- രൂപ സഹിതം നവംബർ 24ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
(- Account Number: -12361021000001- Cultural Society Panvel (Raigad),-Bank Of India, Branch – New Panvel ,IFSCode: -BKID0001236)
മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ്അവാർഡും ട്രോഫിയും, പ്രശസ്തി പത്രവും സമ്മാനിക്കും.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന പുരുഷ വിഭാഗം ടീമിന് 50,000, രണ്ടാംസ്ഥാനം – 25000, മൂന്നാം സ്ഥാനം -5111രൂപ. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വനിതാ വിഭാഗം ടീമിന് 15, 111, രണ്ടാം സ്ഥാനം- 7111 , മൂന്നാം സ്ഥാനം – 3111 രൂപയും ലഭിക്കും.
കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകൾക്കും ട്രോഫിയും, പ്രശസ്തി പത്രവും നൽകിആദരിക്കുന്നതായിരിക്കുമെന്ന് സംഘടയ്ക്കുവേണ്ടി പ്രസിഡന്റ് മനോജ്‌കുമാർ എം.എസ് അറിയിച്ചു.
വിവരങ്ങൾക്ക് : 9967327424, 8879511868, 9920628702