ബൈബിൾ കൺവെൻഷൻ 2024 – നവംബർ 9ന് ആരംഭിക്കും.
കല്യാൺ: കല്യാൺ രൂപത ബൈബിൾ കൺവെൻഷൻ നവംബർ 9 , 10 തീയതികളിൽ (ശനി, ഞായർ) കല്യാൺ വെസ്റ്റിലുള്ള സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും . കല്യാൺ രൂപത മെത്രാൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ ഉദ്ഘാടനം നിർവ്വഹിക്കും.
ഫാദർ മാത്യു വയലാമണ്ണിൽ CST (അനുഗ്രഹ ധ്യാനകേന്ദ്രം വയനാട് ) ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കെരിഗ്‌മ വർഷാചരണത്തിന്റെ ഭാഗമായി കെ സി സി ആർ എസ് (KCCRS )എലോഹിം മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ നടക്കുന്നത്.
ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി KCCRS ഡയറക്ടർ ഫാദർ ലിജു കീറ്റിക്കൽ അറിയിച്ചു.