കോഴിക്കോട്: ഗോഡ്സെക്ക് നന്ദി പറഞ്ഞ എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഡി.വൈ.എഫ്.ഐ ഫ്ളക്സ് വെച്ച് പ്രതിഷേധിച്ചു. ഷൈജ താമസിക്കുന്ന ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ളക്സ് വെച്ചത്. ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ് എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് സ്ഥാപിച്ചത്