ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 30 മരണം
ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു.ബസിലുണ്ടായിരുന്നത്.. 50ല്‍ അധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
മാര്‍ച്ചുലയിലെ കുപി ഗ്രാമത്തിന് സമീപത്താണ് അപകടം. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗർവാൾ മോട്ടോർ ഓണേഴ്‌സ് യൂണിയൻ ലിമിറ്റഡിൻ്റേതാണ് ബസ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഗോലിഖലിൽ നിന്ന് രാംനഗറിലേക്ക് പോയിക്കൊണ്ടിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുഃഖം രേഖപ്പെടുത്തി.