ഇറാൻ സന്ദർശിക്കാൻ ഇനി വിസ വേണ്ട.
ഇറാൻ: ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ഇറാൻ വിസരഹിത പ്രവേശനം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെ ഇറാനിയൻ എംബസിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനമാർഗവും വിനോദസഞ്ചാരത്തിനും ഇറാനിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് എംബസി അറിയിച്ചു.
സൗജന്യ വിസ ഉപയോഗപ്പെടുത്തി ഓർഡിനറി പാസ്പോർട്ടിൽ വരുന്ന ഇന്ത്യൻ സഞ്ചാരികൾക്കു ആറു മാസത്തിൽ ഒരിക്കൽ മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കൂവെന്നും പരമാവധി 15 ദിവസം വരെ തങ്ങാനാകുമെന്നും കാലാവധി നീട്ടിനൽകില്ലെന്നും എംബസി വ്യക്തമാക്കി.