സംവിധാനങ്ങളെ കുറ്റം പറയാതെ മാറ്റാനുള്ള ഇച്ഛാശക്തി കാട്ടണം: അൽഫോൻസ് കണ്ണന്താനം

0

കോഴിക്കോട്∙ സംവിധാനങ്ങളെ കുറ്റം പറയുക മാത്രം ചെയ്യാതെ അതിനെ മാറ്റാനുള്ള ഇച്ഛാശക്തി കാട്ടുകയാണു വേണ്ടതെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം. ‘‘നമ്മുടെ ശരീരത്തിന്റെ ഏറ്റവും പ്രധാന ഭാഗം നട്ടെല്ലാണ്. അതു ശരീരത്തിന്റെ പിൻഭാഗത്തല്ല, മസ്തിഷ്കത്തിലാണു വേണ്ടത്. അതുണ്ടാവണം നമുക്ക്. എങ്കിലേ ഇച്ഛാശക്തിയോടെ തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും കഴിയൂ’’ അദ്ദേഹം പറഞ്ഞു. മലയാള മനോരമ ഹോർത്തൂസിൽനീതി, നിയമം, സമൂഹം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അജീഷ് മുരളീധരനായിരുന്നു മോഡറേറ്റർ.

രാഷ്ട്രീയക്കാരെ ഭയപ്പെടാതെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കു കഴിയണമെന്ന് കണ്ണന്താനം പറഞ്ഞു. ‘‘എന്തിനാണു സ്ഥലംമാറ്റത്തെ ഭയപ്പെടുന്നത്? ഇച്ഛാശക്തിയോടെ പ്രവർത്തിക്കാനാവണം. നമ്മുടെ വിദ്യാഭ്യാസം സമ്പ്രദായത്തിൽ പ്രശ്നങ്ങളുള്ളതുകൊണ്ടാണു കുട്ടികൾ പുറത്തേക്കു പഠിക്കാൻ പോകുന്നത്. എന്തിനാണ് പഠിക്കുന്നത് എന്നറിയാതെ, അധ്യാപകർ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ കാണാതെ പഠിക്കുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസം. കുട്ടികൾ അധ്യാപകരുടെ ഫോട്ടോകോപ്പി ആകരുത്. മനുഷ്യമനസ്സിലെ കൗതുകത്തെ ഉണർത്തുന്ന രചനകളാണ്.

കുറ്റാന്വേഷണ കൃതികളെന്നും ആദിമ കാലം മുതൽ നിലനിൽക്കുന്ന കുറ്റകൃത്യമെന്ന് മനുഷ്യന്റെ അടിസ്ഥാന വാസനയെ ആവിഷ്കരിക്കുകയാണ് ഈ രചനകൾ ചെയ്യുന്നതെന്നും ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ നടന്നഎഴുത്തിലെ കുറ്റാന്വേഷണം ചർച്ചയിൽ പങ്കെടുത്ത് മലയാളത്തിലെ പ്രമുഖ എഴുത്തുകാർ. ജി.ആർ. ഇന്ദുഗോപൻ, റിഹാൻ റാഷിദ്, മജീദ് സെയ്ദ്, കെ.വി. മണികണ്ഠൻ, എന്നിവർ പങ്കെടുത്ത സംവാദം നയിച്ചത് മനോജ്‌ തെക്കേടത്താണ്.  ‘‘നമ്മുടെ ശരീരത്തിലെ ഏറ്റവം പ്രധാനപ്പെട്ട ഭാഗം നട്ടെല്ലാണ്. അത് ശരീരത്തിന്റെ പിന്നിലല്ല മസ്തിഷ്കത്തിലാണ്. അതുണ്ടാവണം നമുക്ക്.

അതു തിരിച്ചറിയണം’’ – നീതി, നിയമം, സമൂഹം എന്ന വിഷയത്തിൽ അൽഫോൻസ് കണ്ണന്താനം. ‘‘ക്രൈം പുസ്തകങ്ങളിൽ മാത്രമല്ല ക്രൈമുള്ളത്. ലോകത്തിലെ എല്ലാ കൃതികളിലും കുറ്റകൃത്യമോ കുറ്റവാസനയോ ഉണ്ട്. അത് ആസ്വദിക്കുന്ന ആളുകൾ ഈ ലോകം മുഴുവനുണ്ട്. ലോകത്തിലെ എല്ലാ സംഘർഷങ്ങളിലും ഒരു പക്ഷം നിരാശപ്പെടുമ്പോൾ മറുപക്ഷം ആ കുറ്റകൃത്യം ആസ്വദിക്കുന്നുണ്ട്. ആ വാസന എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നു എന്നതാണ് സത്യം’’ – ‘എഴുത്തിലെ കുറ്റാന്വേഷണം’ ചർച്ചയിൽ മജീദ് സെയ്ദ്.

‘‘പുസ്തകത്തിൽ വായനക്കാരൻ ക്രൈമിൽ പങ്കെടുക്കുന്നുണ്ട്. ഒരേ കഥയിലൂടെ പല വായനക്കാരിൽ പല പ്രപഞ്ചം സൃഷ്ടിക്കാൻ സാധിക്കും. സിനിമയിൽ സംവിധായകൻ നൽകുന്ന കാഴ്ച പ്രേക്ഷകർ സ്വീകരിക്കുന്ന രീതിയല്ല പുസ്തകത്തിന്റേത്’’ – ‘എഴുത്തിലെ കുറ്റാന്വേഷണം’ ചർച്ചയിൽ ജി.ആർ. ഇന്ദുഗോപൻ. ‘‘പല കുടുംബത്തിലും പവർ ഗ്രൂപ്പുണ്ട്. വീട്ടിലുള്ളവർ എന്തു പഠിക്കണം എന്തു ധരിക്കണം എന്തു കഴിക്കണം എങ്ങോട്ടു യാത്ര പോകണം എന്നൊക്കെ അവർ തീരുമാനിക്കും. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കുട്ടികളുമൊക്കെ അതിന്റ ഇരകളാണ്.’’ ‘അണുകുടുംബ വിസ്ഫോടനം : നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത് എന്ത്?’ എന്ന വിഷയത്തിൽ ജിയോ ബേബി.

നമ്മൾ ബുദ്ധിയുള്ളവരാണ്, കഴിവുണ്ട്, എന്നിട്ടും എന്തുകൊണ്ടു നമ്മുടെ കുട്ടികൾ പുറത്തേക്കു പോകുന്നു? എന്തുകൊണ്ട് ഇവിടെ അവസരം കിട്ടുന്നില്ല? എന്തുകൊണ്ട് കേരളത്തിലെ ചെറുപ്പക്കാർക്ക് ഇവിടെ ജോലിക്ക് അവസരങ്ങൾ കിട്ടുന്നില്ലെന്ന് എംഎൽഎമാരോടും എംപിമാരോടും ചോദിക്കണം. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ശത്രുക്കളാണ് എന്നുതന്നെ പറയേണ്ടിവരും. കുട്ടികളെ ഡോക്ടർമാരും എൻജിനീയർമാരുമാക്കാനാണ് അവരിൽ പലരും ശ്രമിക്കുന്നത്. കുട്ടികളെ പണമുണ്ടാക്കാനുള്ള എടിഎം മെഷീനുകളാക്കാനാണ് അവരുടെ ശ്രമം. വിദേശത്തു പഠിക്കാൻ പോകുമ്പോൾ നല്ല കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം’’ – അദ്ദേഹം പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *