എപ്പോഴും കൂടെയുണ്ടാകുന്ന പ്രതിനിധിയെയാണ് ജനം തേടുന്നത്: സത്യൻ മൊകേരി

0

 

കൽപറ്റ ∙ വയനാട് നിയോജകമണ്ഡലത്തിൽ എൽഡിഎഫ് ഏറ്റവും കൂടുതൽ വോട്ട് നേടിയത് 2014ൽ സത്യൻ മൊകേരി മത്സരിച്ചപ്പോഴാണ്. വയനാട്ടിലേക്കു സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാകും സ്ഥനാർഥി എന്ന് സിപിഐയിലും ചർച്ച തുടങ്ങിയിരുന്നു. വയനാട്ടിൽ മത്സരിക്കാൻ ഏറ്റവും യോഗ്യനായ സത്യൻ മൊകേരിയെത്തന്നെ എൽഡിഎഫ് സ്ഥാനാർഥിയാക്കി. ജനപ്രതിനിധിയായും സംഘടനാ പ്രതിനിധിയായും പതിറ്റാണ്ടുകൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് സത്യൻ മൊകേരി വോട്ടു ചോദിച്ചെത്തുന്നത്. സത്യൻ മൊകേരി ആരാണെന്ന് വയനാട്ടുകാരെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രിയങ്ക എതിർ സ്ഥാനാർഥിയെന്നത് സത്യൻ മൊകേരിയെയോ എൽഡിഎഫിനെയോ ആശങ്കപ്പെടുത്തുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മാത്രം വരുന്ന ആളുകളെയല്ല വയനാടിന് ആവശ്യം. എപ്പോഴും കൂടെയുണ്ടാകുന്ന പ്രതിനിധിയെയാണ് ജനം തേടുന്നത്. വയനാടിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും തനിക്ക് അനുകൂലമാണെന്നു സത്യൻ മൊകേരി പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *