ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ; യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ലബനൻ

0

 

ജറുസലം ∙ ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ പിടികൂടിയെന്ന് ഇസ്രയേൽ സൈന്യം. വടക്കൻ ലബനനിൽ കടന്നുകയറിയാണ് ഇസ്രയേൽ നാവികസേന ഇയാളെ പിടികൂടിയത്. ഇസ്രയേലിലേക്കു മാറ്റിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സൈന്യം അറിയിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്താൻ സൈന്യം തയാറായില്ല. ഇസ്രയേലിന്റെ ആക്രമണം സംബന്ധിച്ച് പ്രസ്താവന ഇറക്കിയ ലബനൻ എന്നാൽ മുതിർന്ന നേതാവിനെ ഇസ്രയേൽ പിടികൂടിയോ എന്നു വ്യക്തമാക്കിയില്ല.

അതേസമയം, സൈനിക നടപടിയെ കുറിച്ച് ഇസ്രയേൽ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി, ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു.ലബനനിൽ നിന്ന് 30 കിലോമീറ്റർ വടക്കുള്ള ബട്രൂണിൽ സേന ഇറങ്ങി ലബനീസ് പൗരനെ പിടികൂടിയെന്ന് രണ്ട് ലബനീസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.  സൈനിക നടപടിയെ കുറിച്ച് ഇസ്രയേൽ പുറത്തുവിട്ടതിനു പിന്നാലെ ലബനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി നജീബ് മികാട്ടി, ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു.

ഏകദേശം ഇരുപതു പേരടങ്ങുന്ന സായുധസംഘം ഒരു വീടിനു മുന്നിൽ നിന്ന്, വസ്ത്രം കൊണ്ട് മുഖം മറച്ച ഒരാളെ പിടിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ ലബനീസ് മാധ്യമപ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സൈനിക നടപടിക്കായി ലബനനിൽ ഇറങ്ങിയ ഇസ്രയേൽ സേനയെ സഹായിച്ചത് യുഎൻ സമാധാന സേനയാണെന്ന ഏതാനും ലബനീസ് മാധ്യമപ്രവർത്തകരുടെ ആരോപണം വക്താവ് കാൻഡിസ് ആർഡിയൽ നിഷേധിച്ചു. തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും സമാധാന സേനയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ, ഹിസ്ബുല്ലയുടെ നാസർ ബ്രിഗേഡ് റോക്കറ്റ് യൂണിറ്റിന്റെ കമാൻഡറെ തെക്കൻ ലബനനിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *