അണ്ടര്‍-19 ലോകകപ്പ് ഇന്ത്യ ഫൈനലില്‍

0

 

ജോഹന്നാസ് ബർഗ്: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ അഞ്ചാം ഫൈനലിൽ.ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിനു തകർത്താണ്. ഇന്ത്യ ഫൈനലിൽ എത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 244 റൺസ്. തുടക്കം പിഴച്ചെങ്കിലും സച്ചിൻ ദാസ്, ക്യാപ്റ്റൻ ഉദയ് സഹറാൻ എന്നിവർ അർധസെഞ്ചറികളുടെ മികവിൽ 7 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി. സെഞ്ചുറിയെക്കാള്‍ തിളക്കമുള്ള സച്ചിന്‍ ദാസിന്റെ ഇന്നിങ്‌സും (95 പന്തില്‍ 96) പ്രതിസന്ധി ഘട്ടത്തില്‍ യഥാര്‍ഥ പടനായകനായി പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ ഉദയ് സാഹറന്റെ ഇന്നിങ്‌സും (124 പന്തില്‍ 81) ആണ് ഇന്ത്യയെ കലാശക്കളിക്ക് യോഗ്യമാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *