മുംബൈയിൽ ‘കവിതയുടെ കാർണിവൽ’ ഡിസംബറിൽ
മുംബൈ: എഴുത്തുകാരുടെ സ്വതന്ത്ര സംഘമായ ‘സാഹിത്യ ചർച്ചാ വേദി’യും കൊടുങ്ങല്ലൂരിലെ പുലിസ്റ്റർ ബുക്സുംസംയുക്തമായി മുംബൈയിൽ കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നു.2024 ഡിസംബർ14,15 തീയ്യതികളിൽ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ നടക്കുന്ന പരിപാടിയിൽ നിരവധി ലോക കവി സമ്മേളനങ്ങളുടെ സംഘാടകനും കവിയുമായ ജേക്കബ് ഐസക്ക് മുഖ്യാതിഥിയായി പങ്കെടുക്കും.
14 ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന കവിസമ്മേളനം കവി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.