നവംബറിലെ സമ്പൂർണ നക്ഷത്രഫലം; മകയിരം, തിരുവാതിര, പുണർതം, പൂയം

0

മകയിരം : വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഭൂമി വിൽപനയിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

തിരുവാതിര : പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുവാൻ അഹോരാത്രം പ്രവർത്തനം വേണ്ടി വരും. വിജ്ഞാനം ആർജിക്കുവാനും മറ്റുള്ളവർക്കു പകർന്നു കൊടുക്കാനും അവസരം വന്നു ചേരുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

പുണർതം : പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം ലഭിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. വിദേശത്തുള്ളവർക്ക് സ്ഥിരതാമസാനുമതി ലഭിക്കും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അന്തിമ നിമിഷത്തിൽ വിജയം കൈവരിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

പൂയം : കുടുംബത്തിൽ സ്വസ്ഥതക്കുറവുണ്ടാകാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. തൊഴിൽ മേഖലകളില്‍ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കാർഷിക മേഖലകളിൽ നിന്ന് ആദായം ലഭിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *