മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് കസ്റ്റഡിയിൽ; ഡ്രൈവർക്കെതിരെ കേസ്
കോഴിക്കോട്∙ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് കോട്ടൂളിയിൽവച്ചാണ് സംഭവം. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. എസ്കോർട്ട് വാഹനത്തിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവർ രാജേഷിനെതിരെ കേസ് എടുത്തു. ഇന്നലെ രാത്രിയിൽ പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്തുവച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടിരുന്നു.