നവംബറിലെ സമ്പൂർണ നക്ഷത്രഫലം ; അശ്വതി, ഭരണി ,കാർത്തിക,രോഹിണി

0

അശ്വതി : വിവിധ ആവശ്യങ്ങൾക്കായി ജോലിയിൽ നിന്ന് അവധി എടുക്കേണ്ടി വന്നേക്കാം. ആത്മവിശ്വാസം വർധിക്കും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപിക്കുന്നതും അബദ്ധമായിത്തീരുവാനും അശ്വതി  നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

ഭരണി : വിവിധവും വ്യത്യസ്തവുമായ കര്‍മമേഖലകളിൽ നിന്നുള്ള അവസരങ്ങൾ വന്നു ചേരും. ആത്മീയ ചിന്തകൾ മനഃസമാധാനത്തിന് വഴിയൊരുക്കും. വ്യവസ്ഥകൾ പാലിച്ചു കൊണ്ട് തൊഴിൽ മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

കാർത്തിക : വിദേശരാജ്യത്ത് സ്ഥിരതാമസാനുമതി ലഭിക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരും. ആത്മവിശ്വാസം വർധിക്കുന്നതിനും കാർത്തിക നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

രോഹിണി : വ്യാപാരമേഖലയിൽ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതു വഴി നേട്ടം കൈവരിക്കും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *