നവാബ് മാലിക്കിന് വേണ്ടി ബിജെപി പ്രചാരണം നടത്തില്ല, അമിത് താക്കറെയെ പിന്തുണയ്ക്കും: ദേവേന്ദ്ര ഫഡ്‌നാവിസ്

0

സ്ഥനാർത്ഥി ആക്കിയില്ല / കോൺഗ്രസ് നേതാവ് രവി രാജ ബിജെപിയിൽ ചേർന്നു .

മുംബൈ:വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് നവാബ് മാലിക്കിനെ പിന്തുണയ്ക്കില്ലെന്ന വാർത്ത ഉപമുഖ്യമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും സ്ഥിരീകരിച്ചു.

ബിജെപിയുടെ നരിമാൻ പോയിൻ്റ് ഓഫീസിൽ കോൺഗ്രസ് നേതാവ് രവി രാജയെ പാർട്ടിയിലേക്ക് ചേർത്തുകൊണ്ടുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത് .മുംബൈ നഗരസഭയിൽ അഞ്ച് തവണ കോർപ്പറേറ്ററായ രവി രാജ, സയൺ -കോളിവാഡയിൽ നിന്ന് നിയമസഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നത് . രാജയെ ഉടൻ പാർട്ടിയുടെ വൈസ് പ്രസിഡൻ്റായും ഫഡ്‌നാവിസ് നിയമിച്ചു.

മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്ക്ക് മാഹിമിൽ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഫഡ്‌നാവിസ് വെളിപ്പെടുത്തി.”മൂന്ന് പാർട്ടികളിൽ നിന്നുള്ള നേതാക്കളുടെ യോഗത്തിൽ, രണ്ട് സഖ്യകക്ഷികൾ ഏതാനും മണ്ഡലങ്ങളിൽ ക്രോസ് നോമിനേഷൻ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ഒരു ഫോർമുല തയ്യാറാക്കിയിട്ടുണ്ട്,” ഫഡ്നാവിസ് പറഞ്ഞു. “വിമതരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കയാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഗോപാൽ ഷെട്ടിയോട് സംസാരിച്ചിട്ടുണ്ട് . അദ്ദേഹം ഒരു യഥാർത്ഥ പാർട്ടി പ്രവർത്തകനാണ്, അദ്ദേഹത്തിന് അത് ബോധ്യപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്”. ഫഡ്‌നാവിസ് പറഞ്ഞു.

മാഹിമിലെ അമിത് താക്കറെയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച്, ഭരണ സഖ്യത്തിനുള്ളിൽ ഒരു സമവായത്തിലെത്താൻ ഫഡ്‌നാവിസ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. “അമിത് താക്കറെയെ മാഹിമിൽ ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം, ഭരണ സഖ്യത്തിനുള്ളിലെ ചർച്ചകൾ പുരോഗമിക്കുകയാണ്. സൗഹാർദ്ദപരമായ തീരുമാനം എടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്”, അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ എതിർപ്പ് അവഗണിച്ച് മാൻഖുർദ്-ശിവാജിനഗർ മണ്ഡലത്തിൽ നിന്ന് നവാബ് മാലിക്കിനെ മത്സരിപ്പിക്കാനുള്ള അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ ഫഡ്‌നാവിസ് പാർട്ടിയുടെ ഉറച്ച നിലപാട് തുടർന്നു.

“അദ്ദേഹത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തില്ല. മാൻഖുർദ് ശിവാജി നഗറിൽ ഞങ്ങൾ ശിവസേന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തും. തിരഞ്ഞെടുപ്പിന് ശേഷം മഹായുതി രൂപീകരിച്ച സർക്കാരിൻ്റെ ഭാഗമാകാൻ മാലിക്ക് ഉണ്ടാകില്ല അതുഞങ്ങളുടെ ഉറച്ച നിലപാടാണ് .” .

ഫഡ്‌നാവിസ് മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന രാജ് താക്കറെയുടെ നിർദ്ദേശത്തിന് മറുപടിയായി അദ്ദേഹം നയതന്ത്രപരമായി മറുപടി പറഞ്ഞു, “ഞാൻ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്, എന്നാൽ അടുത്ത മുഖ്യമന്ത്രി മഹായുതിയുടേതായിരിക്കും, ബിജെപിയുടെതല്ല”.

.”ഞാൻ 44 വർഷമായി പാർട്ടിയെ സേവിച്ചു, പക്ഷേ എൻ്റെ അനുഭവവും അറിവും പാർട്ടിയുടെ നന്മയ്ക്കായി വിനിയോഗിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു”, ബിജെപിയിൽ ചേർന്ന രാജ പറഞ്ഞു. “ഒരു മുൻവ്യവസ്ഥയും കൂടാതെയാണ് ഞാൻ ബിജെപിയിൽ ചേർന്നത്, രാവും പകലും പാർട്ടിക്കായി പ്രവർത്തിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മഹായുതി വീണ്ടും അധികാരത്തിൽ വരുമെന്നതിൽ എനിക്ക് സംശയമില്ല” രവിരാജ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *