സമസ്ത ജനവികാരം കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; ‘ഉമർ ഫൈസി സ്പർദ്ധ വളർത്തുന്നു

0

കോഴിക്കോട്: ഉമർ ഫൈസിയുടെ പ്രസ്താവന സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. നല്ല അർത്ഥത്തിലുള്ള പ്രസ്താവനയല്ല ഉമ‍ർഫൈസിയുടേതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഉമർ ഫൈസിയുടെ പ്രസ്താവനയുടെ ഗൗരവം സമസ്ത ഒട്ടും കുറച്ചു കാണില്ല എന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുത്. ജനവികാരം സമസ്ത കണക്കിലെടുക്കും എന്നാണ് പ്രതീക്ഷ. സി.ഐ.സി വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ പരസ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുശാവറ അംഗങ്ങളുടെ പ്രസ്താവന കൂടുതൽ പേർ നിഷേധിക്കുമായിരിക്കും. അതിൻ്റെ നിജസ്ഥിതി മാധ്യമങ്ങൾ പരിശോധിക്കണം. ഒറ്റപ്പെട്ട ശബ്ദങ്ങൾ ആരും അംഗീകരിക്കാൻ പോകുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണ് സമസ്തയുമായി ബന്ധപ്പെട്ട വിഷയമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *