MBPS നവി മുംബയ് മലയാളോത്സവ മത്സരങ്ങൾ നവംബർ 24 ന്
നവിമുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല മലയാളോത്സവ കലാമത്സരങ്ങൾ ഖാർഘർ സെക്ടർ 5 ൽ ഉള്ള ഹാർമണി സ്ക്കൂളിൽ വച്ച് നവംബർ 24 ന് രാവിലെ 9 മണി മുതലാണ് നടക്കും.
കഥ പറച്ചിൽ, നാടോടി നൃത്തം, മോഹിനിയാട്ടം, ലളിതഗാനം, സിനിമാഗാനം, നാടക ഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കഥാ പ്രസംഗം, വായന മത്സരം, പ്രസംഗ മത്സരം, കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം തുടങ്ങിയ വ്യക്തിഗത (Solo) മത്സരങ്ങളുംസംഘനൃത്തം, ഒപ്പന, മാർഗ്ഗം കളി, നാടൻ പാട്ട്, കരോൾ പാട്ട്, ആംഗ്യപ്പാട്ട്, ഇഷ്ടമുള്ള കവിതയുടെ ദൃശ്യാവിഷ്കാരം,നാടക മത്സരം തുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളുമാണ് നടക്കുക.
നാല് വയസ് മുതൽ ഏത് പ്രായത്തിലുള്ളവർക്കും തങ്ങളുടെ അഭിരുചിക്കനുസരിച്ചും പ്രായമനുസരിച്ചും പങ്കെടുക്കാവുന്നന്നതാണ്. പ്രായത്തിനനുസരിച്ചുള്ള ഗ്രൂപ്പുകൾ തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ചിട്ടപ്പെടുത്തിയിട്ടുള്ളത്.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് Online രജിസ്റ്റർ ചെയ്യുന്നതിനുള്ള Link ഒപ്പം ചേർക്കുന്നു.
https://mbpsmumbai.in/Registrations/NewRegistration
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി:2024 നവംബർ- 17
വിവരങ്ങൾക്ക് :
9969278684
77109 10086