കല്യാൺ മേഖലാ വായനോത്സവം നടന്നു
മുംബൈ:കേരളീയ കേന്ദ്ര സംഘടന (ബോംബെ) യുടെ കല്യാൺ മേഖലാ വായനോത്സവം ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ കാര്യാലയത്തിൽ വച്ച് നടന്നു. മേഖല കൺവീനർ സുരേഷ് കുമാർ കൊട്ടാരക്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വിവിധ സമാജങ്ങളിലെ കുട്ടികളും മാതാപിതാക്കളും സമാജം ഭാരവാഹികളും പങ്കെടുത്തു. കേരളലോക സഭ മെമ്പർ ടി വി രതീഷ്, മറ്റു സമാജങ്ങളുടെ പ്രതിനിധികളായ ജിനേഷ് കെ സി, മോഹൻ ജി നായർ എന്നിവർ പ്രസംഗിച്ചു. വായനോത്സവത്തിന്റെ വിധികർത്താക്കളായി രേഖ രാജ്, സരസ്വതി ഇളയത്, മധുസൂദനൻ വി കെ എന്നിവർ പങ്കെടുത്തു. അനാമിക നായർ പരിപാടിയിൽ അവതാരകയും ക്വിസ് മാസ്റ്ററും ആയിരുന്നു.