അജിത് പവാറിനെതിരെ പ്രമുഖ ‘ബിഗ് ബോസ് ‘താരം!

0

മുംബൈ :മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ,ഉപമുഖ്യമന്ത്രിയും NCP നേതാവുമായ അജിത് പവാറിനെതിരെ പ്രമുഖ ‘ബിഗ് ബോസ് ‘താരം അഭിജിത്ത് ബിച്ചുകാലെ ബാരാമതി അസംബ്ലി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നു.
ഉപമുഖ്യമന്ത്രി അജിത് പവാറും അനന്തരവൻ യുഗേന്ദ്ര പവാറും ഇതിനകം ചൂടേറിയ പ്രചാരണവുമായി മുന്നോട്ടുപോകുമ്പോഴാണ് തെരഞ്ഞെടുപ്പ് ഗോദായിലേയ്ക്ക് ബിച്ചുകാലെയുടെ പ്രവേശനം . ബോളിവുഡ് താരവും ഷോ അവതാരകനുമായ സൽമാൻ ഖാനുമായുള്ള തർക്കങ്ങളിലൂടെയൊക്കെ ശ്രദ്ധേയനായ അഭിജിത്ത് ബിച്ചുകാലെ, മുമ്പ് പ്രമുഖ നേതാക്കളായ സത്താറ എംപി ഉദയൻരാജെ ഭോസാലെ, ആദിത്യ താക്കറെ, ശ്രീകാന്ത് ഷിൻഡെ എന്നിവർക്കെതിരെ മത്സരിച്ചിട്ടുണ്ട്. ജലസേചനപദ്ധതിയുമായി ബന്ധപെട്ടതടക്കം അജിത് പവാറിനെതിരെ ഉയർന്നിരുന്ന അഴിമതിആരോപണങ്ങൾ കുത്തിപ്പൊക്കി ചർച്ചയാക്കാനുള്ള ഒരുക്കത്തിലാണ് ബിച്ചുകാലേ. അജിത്‌പവാറിന് ലഭിക്കുന്ന വോട്ടുകൾ പരമാവധിയില്ലാതാക്കുക എന്നതാണ് ബിച്ചുവിന്റെ ലക്‌ഷ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *