വിവാഹ വാർഷിക ദിനത്തിൽ കുറിപ്പുമായി സുജിത; ‘ഈ ബന്ധം തുടരുമോ എന്ന് അന്ന് സംശയിച്ചു’

0

 

വിവാഹവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി സുജിത. ചോറ്റാനിക്കര ക്ഷേത്രത്തിൽ സന്ദർശനം നടത്തിയപ്പോഴുള്ള ചിത്രത്തിനൊപ്പമാണ് സുജിതയുടെ കുറിപ്പ്. ഭർത്താവ് ധനുഷിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും സുജിത എഴുതിയ വാക്കുകൾ ആരാധകശ്രദ്ധ നേടി.

സുജിതയുടെ വാക്കുകൾ: ‘ഇന്ന് ഞങ്ങളുടെ ദിവസം! ഒരുപാട് വര്‍ഷങ്ങള്‍ കടന്ന് പോയെങ്കിലും എനിക്കിപ്പോഴും ഓർമയുണ്ട് ആ ദിവസം. ഈ ബന്ധം മുന്നോട്ടു പോകുമോ എന്ന് സംശയിച്ചിരുന്ന ദിവസം! എന്നിരുന്നാലും എനിക്ക് വളരെയധികം സന്തോഷവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഇപ്പോഴും ആ വികാരം തുടരുന്നു. എന്റെ ആത്മവിശ്വാസത്തിനു കാരണം നിങ്ങളാണ് ധനുഷ്! ഇത്രയും ഗംഭീര മനുഷ്യനായതിനും എന്നെ ഇത്രയധികം സന്തോഷവതിയാക്കുന്നതിനും നന്ദി.’

വിവാഹത്തെക്കുറിച്ച് മുൻപും ചില അഭിമുഖങ്ങളിൽ സുജിത മനസു തുറന്നിട്ടുണ്ട്. ധനുഷുമായി മൂന്ന് മാസം സുഹൃത്തുക്കളായി പഴകിയതിന് ശേഷം, പ്രണയമാണോ സൗഹൃദമാണോ എന്ന് തിരിച്ചറിയുന്നതിന് മുൻപെ വിവാഹത്തിലേക്ക് എത്തിയെന്നായിരുന്നു ഒരിക്കൽ സുജിത പറഞ്ഞത്. വിവാഹത്തിന് മുന്‍കൈ എടുത്തത് സഹോദരൻ സൂര്യ കിരൺ ആയിരുന്നു. മലയാളിയാണെങ്കിലും, തമിഴ് സംസ്‌കാരം അനുസരിച്ചായിരുന്നു സുജിതയുടെ വിവാഹം. അത് തന്റെ തീരുമാനമായിരുന്നുവെന്ന് സുജിത തുറന്നു പറഞ്ഞിരുന്നു. ധന്‍വിന്‍ എന്നാണ് ഏക മകന്റെ പേര്.

മീര ജാസ്മിന്റെ മുഖസാദൃശ്യമുള്ള പെൺകുട്ടി എന്ന നിലയിലാണ് കരിയറിന്റെ തുടക്കത്തിൽ സുജിത ശ്രദ്ധ നേടിയത്. പിന്നീട്, പ്രകടനത്തിലൂടെ സ്വന്തം കരിയർ കെട്ടിപ്പടുക്കുകയായിരുന്നു. കുറച്ചു സിനിമകളിൽ അഭിനയിച്ചതിനു ശേഷം മിനിസ്ക്രീനിലെത്തിയ സുജിത അവിടെയും തിരക്കുള്ള താരമായി മാറി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *