വസ്ത്രത്തിന് വിമർശനം; 28ാം പിറന്നാൾ ആഘോഷമാക്കി നടി ജാനകി
നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീറിന്റെ 28ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുബായിൽ ഒരു കടൽതീരത്തുവച്ച് നടന്ന ആഘോഷത്തിൽ ഗ്ലാമറസ് വേഷത്തിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.
നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചാണ് കൂടുതൽ കമന്റുകളും. ജാനകിക്ക് ഒട്ടും ചേരാത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്നും വളരെ വൃത്തികേട് ആയിട്ടുണ്ടെന്നുമാണ് വിമർശനം.
ബിഗ് ബോസ് മലയാളം സീസണ് 4 ലെ മത്സരാർഥിയായിരുന്നു ജാനകി. ഷോയില്‍ നിന്നും തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ആരാധകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ജാനകിക്കു സാധിച്ചിരുന്നു.
ഏറണാകുളം സ്വദേശിനിയായ ജാനകി മോഡലിങിലൂടെയാണ് കലാരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും തുടക്കംകുറിച്ചു. തുടർന്ന് ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു. അതിനുശേഷം ഹോളി വൂണ്ട് എന്ന സിനിമയിൽ നായികയായി.
ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയയാണ് ജാനകി സുധീർ.