രസായനിയിൽ പ്രതിഷ്ഠാവാർഷികം

0

 

 

രസായനി:എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിൽപെട്ട രസായനി-മോഹേപ്പാട ശാഖയോഗം,വനിതാ സംഘം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീബാലാജി പ്രതിഷ്ഠയുടെ പന്ത്രണ്ടാമത് വാർഷികവും പുനഃപ്രതിഷ്ഠ,അഷ്ടബന്ധവും,ശ്രീനാരായണ ഗുരു,അയ്യപ്പ സ്വാമി പ്രതിഷ്ഠയുടെ ഒൻപതാമത് വാർഷികവും വെള്ളിയാഴ്ച്ച,കേരള പിറവി ദിനമായ നവംബർ 01 ന് രാവിലെ അഞ്ചര മണിമുതൽ രാത്രി എട്ട് മണിവരെ വിനീഷ് ഗോപാലകൃഷ്ണൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് പൂജാദികർമ്മങ്ങളോടെ നടത്തുന്നു.പള്ളിയുണർത്തലോടെ പൂജകൾക്ക് തുടക്കം കുറിക്കും തുടർന്ന് നിർമ്മാല്യ ദർശനം,അഭിഷേകം,
അഷ്ടദ്രവ്യമഹാഗണപതിഹോമം,ഉഷപൂജ,പറയിടൽ,കലശപൂജ,ഉച്ചപൂജ,സരസ്വതി പൂജ, സർവ്വഐശ്വര്യപൂജ,
ദീപാരാധന,അത്താഴപൂജ,പ്രസാദവിതരണം,നട അടപ്പ് .

വിവരങ്ങൾക്ക് : സാബു ഭരതൻ (ശാഖാ സെക്രട്ടറി) 9822490694.

Spread the love

Leave a Reply

Your email address will not be published. Required fields are marked *