ജോലി തടസപ്പെടുത്തുന്ന തരത്തിലുള്ള കൂട്ടായ്മകൾക്ക് സർക്കാർ ഓഫീസുകളിൽ പാടില്ല ;ഉത്തരവിറങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ചട്ടവിരുദ്ധമായി കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കേണ്ടതാണെന്നും കര്‍ശനമായ നിര്‍ദേശമാണെന്നും വ്യക്തമാക്കി കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.
വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍.മാധവന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.