ആർ.എസ്.എസ് നേതാവ് അശ്വനി കുമാർ വധം/ വിധി നവംബർ 2ന്
കണ്ണൂർ :ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ കോടതിയിൽ വാദം പൂർത്തിയായ കേസിൽ എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. 2005 മാർച്ച് പത്തിന് കണ്ണൂരിൽനിന്ന് പേരാവൂരിലേക്കു പോകുകയായിരുന്ന അശ്വിനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്