പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

0

ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ
ഉദ്ഘാടനം ചെയ്യും.

മാനവീയം വീഥിയുടെ പരിസരത്തു നിന്ന്‌ ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപ പാരിതോഷികം സമ്മാനിക്കും. മന്ത്രിമാരായ വി അബ്ദുറഹിമാൻ, വി ശിവൻകുട്ടി, അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *