സാഹിത്യവേദിയിൽ മുരളി വട്ടേനാട്ടിൻ്റെ കഥകൾ
പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ ഡോ.എം .രാജീവ് കുമാർ പങ്കെടുക്കുന്നു.
മുംബൈ : മാട്ടുംഗയിലെ ബികെഎസ് -‘കേരള ഭവന’ത്തിൽ വെച്ചു നടക്കുന്ന മുംബൈ സാഹിത്യ വേദിയുടെ നവംബർമാസ ചർച്ചയിൽ, മുരളി വട്ടേനാട്ട് കഥകൾ അവതരിപ്പിക്കും.പരിപാടിയിൽ പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ ഡോ.എം.രാജീവ്കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
നവംബർ 3ന് വൈകുന്നേരം 4.30 മണിക്ക് ആരംഭിക്കുന്ന പ്രതിമാസ ചർച്ചയിലേയ്ക്ക് എല്ലാ സാഹിത്യസ്നേഹികളെയും വിനയപൂർവ്വം സ്വാഗതം ചെയ്യുന്നതായി കൺവീനർ കെപിവിനയൻ അറിയിച്ചു.
വിവരങ്ങൾക്ക് : 98334 37785