മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്: ഡോംബിവ്‌ലിയെ പ്രകമ്പനം കൊള്ളിച്ച ഘോഷയാത്രയോടെ രവീന്ദ്രചവാൻ്റെ പത്രിക സമർപ്പണം
മുംബൈ: മലയാളികളടക്കം ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്ത വാദ്യ- ദൃശ്യപൊലിമയിൽ നടന്ന വമ്പൻ ഘോഷയാത്രയിൽ, ഡോംബിവ്‌ലിയിലെ ‘മഹായുതി’ സ്ഥാനാർത്ഥിയായി ബിജെപി നേതാവും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ രവീന്ദ്രചവാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ഡോംബിവ്‌ലി ഈസ്റ്റിലെ ഗണപതി മന്ദിറിലെത്തി പ്രാർത്ഥന നടത്തിയ ശേഷം രാവിലെ 9.30 മണിയോടെയാണ് ഡോംബിവ്‌ലി വെസ്റ്റിലെ സാമ്രാട്ട് ചൗക്കിൽ നിന്നും ബഹുജന റാലിയോടൊപ്പം അലങ്കരിച്ച വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ചവാൻ പത്രിക സമർപ്പിക്കാനായി യാത്ര ആരംഭിച്ചത്.മഹായുതി സഖ്യത്തിലെ വിവിധ പാർട്ടികളിലെ നേതാക്കൾ ജാഥയ്ക്ക് നേതൃത്തം നൽകി. .പതിനൊന്നുമണിയോടെ പത്രിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിച്ചു.