പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും

0

തിരുവനന്തപുരം∙ ചിത്തിര ആട്ട തിരുനാൾ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് അഞ്ചുമണിക്ക് മേൽശാന്തി പി. എൻ.മഹേഷ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. ഒക്ടോബർ 31നാണ് ചിത്തിര ആട്ട തിരുനാൾ. തിരുനാൾ ദിവസത്തെ പൂജകൾക്ക് ശേഷം ഒക്ടോബർ 31 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ നടക്കും. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന്റെ ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ടാണ് ശബരിമലയിൽ ചിത്തിര ആട്ട തിരുനാൾ പൂജകൾ നടത്തുന്നത്. നിലവിലെ മേല്‍ശാന്തിമാരായ പി.എന്‍. മഹേഷ് (ശബരിമല), പി.ജി. മുരളി (മാളികപ്പുറം) എന്നിവരുടെ ശബരിമലയിലെ അവസാന പൂജയാണിത്.

മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി നവംബര്‍ 15ന് ശബരിമല നട തുറക്കും. അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട എസ്.അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ 15ന് വൈകിട്ട് നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *