മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : സിപിഐ (എം ) സ്ഥാനാർത്ഥി വിനോദ് നിക്കോളെ പത്രിക സമർപ്പിച്ചു

0

 

മുംബൈ: എംവിഎ സഖ്യത്തിൽ ദഹാനു സീറ്റിൽ മത്സരിക്കുന്ന സിപിഐ (എം )എംഎൽഎയും സ്ഥാനാർത്ഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
സാഗർ നാകയിൽ നിന്ന് .എംവിഎ മുന്നണിയിലെ പാർട്ടികളുടെ നേതൃത്വത്തിൽ 10,000-ത്തിലധികംപേർ പങ്കെടുത്ത റാലിയോടെയാണ് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനുവിലുള്ള എസ്ഡിഒ ഓഫീസിലേക്ക് വിനോദ് നിക്കോള പത്രിക സമർപ്പിക്കാനായി എത്തിയത്. എല്ലാ എംവിഎ പാർട്ടികളുടെയും നൂറുകണക്കിന് പതാകകൾ ടൗണിൽ നിറഞ്ഞു നിന്ന ജാഥ നഗരത്തിലെ എംവിഎയുടെ ശക്തി പ്രകടനമായി മാറി .
സിപിഐ(എം) നേതാക്കളായ ഡോ. അശോക് ധവാലെ, കിസാൻ ഗുജാർ, മറിയം ധവാലെ, കിരൺ ഗഹാല, റഡ്ക കലംഗ്ഡ, ലക്ഷ്മൺ ഡോംബ്രെ, ലഹാനി ദൗദ, സുനിത ഷിംഗ്ഡ; ശിവസേനയിൽനിന്നും അജയ് താക്കൂർ, സഞ്ജയ് കാംബ്ലെ, സഞ്ജയ് പാട്ടീൽ, ഉജ്ജ്വല ദംഷെ; എൻസിപി നേതാക്കളായ മിഹിർ ഷാ, വരുൺ പരേഖ്, തൻമയ് ബാരി, കാശിനാഥ് ചൗധരി; കോൺഗ്രസ്സിൽനിന്നും സന്തോഷ് മോർ, ഹാഫിസു ഖാൻ, സുധാകർ റാവുത്ത്; കഷ്ടകാരി സംഘടനാ നേതാക്കളായ ബ്രയാൻ ലോബോ, മധു ധോഡി, ഭാരത് ജോഡോ അഭിയാൻ നേതാക്കളായ രാജു ഭിസെ, രമാകാന്ത് പാട്ടീൽ എന്നിവരാണ് റാലി നയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *