മാലിന്യനീക്കം; വൻവെട്ടിപ്പ് നടത്തിയെന്ന് വിജിലൻസ് റിപ്പോർട്ട്.

0

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ മാലിന്യം നീക്കാൻ സ്ഥാപന ഉടമകളിൽ നിന്നു പിരിച്ച തുകയിൽ പകുതിയിൽ താഴെ മാത്രമെന്ന് കൊച്ചി കോർപ്പറേഷന്റെ അക്കൗണ്ടിലെത്തിയത് വിജിലൻസ് കണ്ടെത്തൽ. പിരിച്ച തുകയുടെ വലിയൊരു ഭാഗം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ സ്വന്തമാക്കിയെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ചുമതലയുള്ള 17-ാം സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന സി. പ്രസന്നൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. ഷാനു എന്നിവർക്കെതിരേയാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരേ വേണമെന്നും വിജിലൻസ്.ഇവർക്കെതിരേ ട്രിബ്യൂണൽ അന്വേഷണവും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മാലിന്യ നീക്കത്തിൽ ക്രമക്കേട് ആരോപിച്ച് രവിപുരത്ത് താമസിക്കുന്ന ചേർത്തല വയലാർ ചിറ്റയിൽ സേതു ജനാർദനൻ പിള്ള നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *