ഉല്ലാസ് നഗർ കേരളസാംസ്കാരിക വേദിയുടെ വാർഷികം ആഘോഷിച്ചു
മുംബൈ : ഉല്ലാസ് നഗർ കേരള സാംസ്കാരിക വേദിയുടെ മുപ്പത്തിയാറാമത് വാർഷികാഘോഷം ഉല്ലാസ് നഗർ 3 ലെ സിന്ധു യൂത്ത് സർക്കിളിൽ വെച്ചുനടന്നു. വേദിയുടെ ഭാരവാഹികൾ ഭദ്രദീപം കൊളുത്തി പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ പോൾ പറപ്പിള്ളി (General Secretary-World Malayalee Council Founder president of Paulsons Society’s group of schools, founder president of Don Bosco trust )മുഖ്യാതിഥിയായി പങ്കെടുത്തു.ആഘോഷത്തടനുബന്ധിച്ച് അമ്പലപ്പുഴ സാരഥിയുടെ ‘രണ്ടു ദിവസം ‘എന്ന നാടകം അരങ്ങേറി .ഡോൺബോസ്കോ സ്കൂളിലെ വിദ്യാർത്ഥികളും സാംസ്കാരികവേദിയുടെ അംഗങ്ങളും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ,ഓട്ടൻ തുള്ളൽ മറ്റു കലാപരിപാടികൾ എന്നിവ നടന്നു.പ്രസിഡന്റ് സുരേഷ് നായർ ,ജനറൽ സെക്രട്ടറി ഡോ.വിഎസ് .പിള്ള .ട്രഷറർ മോഹനൻ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി.