കൊച്ചിയിൽ അടച്ചിട്ട വീടിന് വൻതുകയുടെ കറന്റ് ബില്ല്,

0

വൈറ്റില: കൊച്ചി വൈറ്റിലയിൽ ഏറെക്കാലമായി അടഞ്ഞ് കിടക്കുന്ന വീടിന് വൻ തുകയുടെ കറന്റ് ബില്ല്. അമേരിക്കയിലുള്ള ഉടമ കാരണം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ കണ്ടത് വീടിനുള്ളിൽ അനധികൃത താമസക്കാരെ. അമേരിക്കയിൽ താമസിക്കുന്ന അജിത് എന്നയാളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സംഭവത്തിൽ പരാതി നൽകിയത്. വൈറ്റിലയിലെ ജനതാ റോഡിലാണ് അജിത്തിന്റെ വീട്.

വീട് വാടകയ്ക്ക് നൽകിയിരുന്നില്ലെന്നും ഗേറ്റ് അടക്കം പൂട്ടിയിട്ട നിലയിലായിരുന്നുവെന്നുമാണ് അജിത് പൊലീസിന് നൽകിയിരിക്കുന്ന പരാതി. 2023 ഒഴികെയുള്ള എല്ലാ വർഷവും അജിത് വീട്ടിൽ വന്നതായും കമ്മീഷണർക്ക് നൽകിയ പരാതി വിശദമാക്കുന്നു. രണ്ട് മാസമായി അയ്യായിരം രൂപയിലേറെ കറന്റ് ബിൽ വന്നതോടെ എന്താണ് കുഴപ്പമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്വന്തം വീട്ടിൽ മറ്റാരോ താമസിക്കുന്ന വിവരം ഉടമ അറിയുന്നത്.

വിവരം അന്വേഷിക്കാൻ ചെന്നവരെ താമസക്കാർ ഭീഷണിപ്പെടുത്തിയെന്നും പരാതി വിശദമാക്കുന്നത്. അനധികൃത താമസക്കാരെ ഒഴിപ്പിക്കണമെന്നാണ് അജിത് പരാതിയിൽ ആവശ്യപ്പെടുന്നത്. വീട് വൃത്തിയാക്കാൻ ചുമതലപ്പെടുത്തിയ ആൾ അയാളുടെ ജോലിക്കാരെ വീട്ടിൽ താമസിപ്പിച്ചതാണ് സംഭവമെന്നാണ് കൊച്ചി പൊലീസ് വിശദമാക്കുന്നത്. അതിനാൽ തന്നെ ഉടമയോട് തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കാനൊരുങ്ങുകയും വീട് വൃത്തിയാക്കാനായി ചുമതലപ്പെടുത്തിയ ആളെ ബന്ധപ്പെടാനുള്ള ശ്രമത്തിലുമാണ് ഉള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *