തിരൂർ സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം കെഎസ്ആർടിസി കർണാടകയിൽ അപകടത്തിൽപ്പെട്ടു
മലപ്പുറം ∙ ഡിപ്പോയിൽനിന്ന് ഇന്നലെ വൈകിട്ട് ബെംഗളൂരുവിലേക്കു പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. തിരൂർ സ്വദേശി പാക്കര ഹബീബ് ആണ് മരിച്ചത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണു വിവരം. പുലർച്ചെ നാലോടെ നെഞ്ചൻകോടിനു സമീപം മഡൂറിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.
മുന്നിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതു മൂലം കൂട്ടിയിടി ഒഴിവാക്കാൻ ബസ് വെട്ടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഹബീബ് സീറ്റിൽനിന്നു ബസിനുള്ളിലേക്കു തന്നെ തെറിച്ചു വീണാണു മരണം സംഭവിച്ചത്. വീഴ്ചയിൽ ബസിന്റെ മെയിൻ ഗ്ലാസിലടിച്ചു ഹബീബിന്റെ തലയ്ക്കും വാരിയെല്ലിനും ഗുരുതര പരുക്ക് പറ്റിയിരുന്നു.