ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ് (44), പ്രിയ (37) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും യൂട്യൂബര്‍മാരാണ്. വെള്ളിയാഴ്ച രാത്രിയിലും വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. കൊച്ചിയില്‍ ജോലി ചെയ്യുന്ന മകന്‍ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. എന്താണ് മരണ കാരണമെന്നത് വ്യക്തമല്ല. മരണം സംഭവിച്ച സമയം എപ്പോഴാണെന്നതും വ്യക്തമല്ല.
ദമ്പതികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്നും പക്ഷെ മറ്റ് മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സംഭവത്തെ കുറിച്ച് പഞ്ചായത്തംഗം പറയുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇവരുടെ മകന്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ മൃതദേഹങ്ങള്‍ കാണുന്നത്. ഉടന്‍ തന്നെ ഓടി സമീപത്തെ വീട്ടിലുള്ളവരെ അറിയിച്ചു. മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയിലായിരുന്നു. ആദ്യം ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല