ചിറയിൻകീഴിൽ വൃദ്ധ കൊല്ല​പ്പെട്ട സംഭവം : മകളും ചെറുമകളും അറസ്റ്റിൽ

0

 

തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശിയായ നിർമ്മലയെ (75) റെയിൽവേഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു .
നിർമ്മലയുടെ നിക്ഷേപം തട്ടിയെടുക്കാൻ മകളും ചെറുമകളും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നിർമലയുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശികളിൽ മറ്റുമക്കളുടെ പേരുണ്ടായിരുന്നെങ്കിലും ശിഖയുടെ പേരില്ലായിരുന്നു. ഈ വൈരാഗ്യമാണ് കൊലക്ക് കാരണം .സംഭവം നടന്നത് ഒക്‌ടോ.17 നാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *