കീഴടങ്ങില്ല, ബന്ധുവീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറി ദിവ്യ; അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കി
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോർട്ട്. ബന്ധുവീട്ടില്‍നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറി. ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. കീഴടങ്ങിയാല്‍ മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണസംഘം. രാവിലെ ചേരാനിരുന്ന യോഗം പോലും ഇതുവരെ ചേര്‍ന്നില്ല. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
പ്രമേയം പാസാക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നു പ്രമേയം യോഗത്തില്‍ പാസാക്കി. അതേസമയം, ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.
കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ തിടുക്കത്തില്‍ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.പി.പി ദിവ്യയുടെ കാര്യത്തിൽ പാർട്ടിയും സർക്കാരും ശരിയായ നിലപാട് ആണ് സ്വീകരിച്ചതെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങിയേക്കില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറാണ് അന്വേഷണത്തലവൻ. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ട ചുമതല വഹിക്കും. ഉത്തരമേഖലാ ഐജിയാണ് അന്വേഷണം നടത്തിയത്. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് നിർദേശം. കണ്ണൂര്‍ കലക്ടര്‍ അടക്കം 17 പേരുടെ മൊഴിയാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ രേഖപ്പെടുത്തിയത്. എഡിഎം കൈക്കൂലി വാങ്ങിയെന്നതിന് ആരും മൊഴിയോ തെളിവോ നല്‍കിയിട്ടില്ല.
പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുൻ എഡിഎം നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകി ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് എ. ഗീത റിപ്പോർട്ട് സമർപ്പിച്ചത്. പെട്രോൾ പമ്പിനുള്ള എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് നാണംകെട്ട മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി നടത്തിയത് ദിവ്യയാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് കുടുംബത്തിന്റെ അഭിഭാഷകൻ – ദിവ്യ തന്റെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചു. ഇത് അഴിമതിക്ക് തുല്യമാണ്, അതിന് ദിവ്യയ്ക്ക് കൈക്കൂലി ഉടനടി ലഭിച്ചിട്ടുണ്ടാകില്ല, പക്ഷേ ഇടപെടൽ നടത്തിയത് അഴിമതിയുടെ ഭാഗമായി