നവീൻ ബാബുവിന്റെ മരണം: ടി.വി. പ്രശാന്ത് വീണ്ടും 10 ദിവസത്തേക്ക് അവധി അപേക്ഷ നൽകി
പരിയാരം∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തോടെ വിവാദമായ പെട്രോൾ പമ്പിന്റെ അപേക്ഷകനായ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരൻ ടി.വി.പ്രശാന്ത് അവധി അപേക്ഷ നൽകാൻ ഇന്നു കോളജ് ഓഫിസിൽ എത്തി. കൈക്കൂലി ആരോപണത്തിനുശേഷം പ്രശാന്ത് അവധിയിലാണ്. 10 ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പ്രശാന്തനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ അഡീഷനൽ ചീഫ് സെക്രട്ടറി (ആരോഗ്യം) രാജൻ ഖൊബ്രഗഡെയും പരിയാരത്ത് എത്തി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.