ഇറാനു തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്‌റാനിലേക്ക് വ്യോമാക്രമണം, വൻ സ്ഫോടനങ്ങളുണ്ടായി

0

ജറുസലം∙  ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ആക്രമണം. ഒക്ടോബർ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്. ഇസ്രയേലിനു നേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ടെഹ്റാനിൽ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘‘മറ്റേതു പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യും.’’–ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഏതു തിരിച്ചടിയും നേരിടാൻ തയാറാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഒക്ടോബർ ഒന്നിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതിനെക്കുറിച്ച് അറിവുള്ളതായി യുഎസ് അധികൃതർ വ്യക്തമാക്കി‌. ഇറാനു നേരെ ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ഇറാനു നേരെ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കൻ ഇന്റലിജൻസ് രേഖകൾ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.  ഇലം, ഖുഴെസ്തൻ, ടെഹ്റാൻ പ്രവിശ്യകളിലെ സൈനിക താവളങ്ങൾക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ അറിയിച്ചതായി വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ചെറിയതോതിലുള്ള നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂവെന്നുമാണ് ഇറാൻ അറിയിച്ചത്.  ഇറാന്റെമേൽ ഇസ്രയേൽ നടത്തിയത് ശത്രുക്കൾ തമ്മിലുള്ള ആക്രമണമെന്ന് യുഎസ്. തിരിച്ചടിക്കെതിരെ യുഎസ് ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

. ചർച്ച നടത്തി നെതന്യാഹു

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വടക്കൻ ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖിലെ ഇറാൻ അനുകൂല സംഘടന

. ഓപ്പറേഷൻ തുടരുന്നു

ഇസ്രയേലിന്റെ ഇറാനിലെ സൈനിക ഓപ്പറേഷൻ തുടരുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ. പ്രാദേശിക സമയം പുലർച്ചെ അഞ്ചു മണിക്ക് മുൻപും ആക്രമണം നടന്നതായി ഇസ്രയേൽ അധികൃതർ ബിബിസിയോട് പറഞ്ഞു.

. തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ

ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ ഇറാൻ ഒരുങ്ങുന്നതായി ഇറാനിയൻ മാധ്യമം. സിറിയൻ തലസ്ഥാനമായ ഡമാസ്ക്കസിലും സ്ഫോടനമുണ്ടായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.

. പങ്കില്ലെന്ന് യുഎസ്

ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ യുഎസ് അധികൃതർ പ്രസിഡന്റ് ജോ ബൈഡനോടും വൈസ് പ്രസിഡന്റ് കമല ഹാരിസിനോടും വിശദീകരിച്ചു. ടെക്സസിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഇരുവരും. ഇറാനിലെ ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്കൻ അധികൃതർ

. ഇസ്രയേൽ–ഹിസ്ബുല്ല സംഘർഷം

സിറിയയിലെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രസേൽ ആക്രമണം നടത്തിയതായി സിറിയൻ ഔദ്യോഗിക മാധ്യമമായ സന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാനിലെ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. സിറിയൻ വ്യോമപ്രതിരോധ സംവിധാനം ചില ഇസ്രയേൽ മിസൈലുകളെ തകർത്തതായി സന.

. എന്തിനും തയാർ

ടെഹ്റാൻ വിമാനത്താവളത്തിന് അടുത്തും സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ. ഏതു തിരിച്ചടിയും നേരിടാൻ തയാറെന്ന് ഇസ്രയേൽ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *