ഷൂസിനുള്ളില്‍ പാമ്പ്: പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌കന് കടിയേറ്റു
പാലക്കാട്: ഷൂസിനുള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ 48-കാരന്‍ ആശുപത്രിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് പാമ്പിന്റെ കടിയേറ്റത്. പ്രഭാതസവാരിക്കിറങ്ങാന്‍ ഷൂസിടുന്നതിനിടെ ഷൂസിനുള്ളിലുണ്ടായിരുന്ന വിഷ പാമ്പ് കടിക്കുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിലാണ് ഷൂസ് സൂക്ഷിച്ചിരുന്നത്. അണലിയാണ് കരീമിനെ കടിച്ചതെന്നാണ് വിവരം. കരീം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.