കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

0

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം `പൊന്നോണം 2024′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്റ്റാർ വിഷൻ ഇവന്റ്‌സുമായി സഹകരിച്ച് അധാരി പാർക്കിൽ നടന്ന ആഘോഷ പരിപാടികൾ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ പത്ത് ഏരിയ കമ്മിറ്റികളും വനിത വിഭാഗം പ്രവാസി ശ്രീയും പങ്കെടുത്ത നയന മനോഹരമായ ഘോഷയാത്ര ഓണാഘോഷത്തിന് മാറ്റുകൂട്ടി. 1000ൽ പരം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ, ഓണാഘോഷത്തിന് മികവേകി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, കേരള ശ്രീമാൻ – മലയാളി മങ്ക മത്സരം, തിരുവാതിര, സഹൃദയ അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ നടന്നു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു.

യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷാധികാരി പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐ.സി.ആർ.എഫ് ചെയർമാൻ വി.കെ. തോമസ്, ഡോ.പി.വി. ചെറിയാൻ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *