വാഹനത്തിൽനിന്ന് 8,800 ദിനാർ മോഷ്ടിച്ച കേസിൽ പ്രവാസി അറസ്റ്റിൽ
മനാമ: വാഹനത്തിൽനിന്ന് 8,800 ദിനാർ മോഷ്ടിച്ച കേസിൽ പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്നതായി സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന് റിപ്പോർട്ട് ലഭിച്ചയുടൻ അന്വേഷണം ആരംഭിക്കുകയായിരുന്നു. 35കാരനായ പ്രതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുംചെയ്തു.
മറ്റ് വാഹനങ്ങളിൽനിന്നും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യാനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.