ട്രൂ ഇന്ത്യൻ ‘ ചന്ദ്രപ്രഭ ‘ പുരസ്‌കാരം പി. ചന്ദ്രകുമാറിന് സമർപ്പിക്കും.

0

 ട്രൂ ഇന്ത്യൻ ‘വീണ്ടും വസന്തം ‘  നവംബർ 9 ശനിയാഴ്ച ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ

ഡോംബിവ്‌ലി: ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ‘ ചന്ദ്രപ്രഭ ‘ പുരസ്‌കാരം ചലച്ചിത്ര സംവിധായകൻ പി .ചന്ദ്രകുമാറിനു സമർപ്പിക്കും . സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് ‘ട്രൂ ഇന്ത്യൻ ‘- വീണ്ടും വസന്തം ‘ -സംഘാടക സമിതി ചെയർമാൻ ടി .ആർ. ചന്ദ്രൻ അറിയിച്ചു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ പി.ചന്ദ്രകുമാർ പരമ്പരാഗത വിഷവൈദ്യ കുടുംബത്തിൽ ജനിച്ച് , കഥകളി നടനായി , 14 വയസ്സിൽ സിനിമ രംഗത്ത് സഹ സംവിധായകനായി തുടങ്ങി. 19 വയസ്സിൽ സ്വതന്ത്ര സംവിധായകനായ ഇദ്ദേഹം 168 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് . കഥ തിരക്കഥ സംഭാഷണം ഛായാഗ്രഹണം നിർമ്മാണം എന്നീ രംഗങ്ങളിൽ മികവ് പുലർത്തിയ പി.ചന്ദ്രകുമാർ ഉടൻ പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും കടക്കുന്നു. പി .ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘അസ്തമയം ‘എന്ന ചിത്രത്തിൽ ജയഭാരതി ക്കും ‘ഉയരും ഞാൻ നാടാകെ ‘എന്ന ചിത്രത്തിൽ മോഹൻലാലിനും സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് .കെ.എസ് . ചിത്ര എന്ന ഗായിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ചന്ദ്രകുമാറിൻ്റെ ഞാൻ ഏകനാണ് എന്ന ചിത്രത്തിലൂടെയാണ് . 1996 ൽ സംവിധാനം ചെയ്ത ‘മിനി ‘എന്ന ചലചിത്രത്തിന് മികച്ച കുടുബ ക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ബാല ചലചിത്രത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. സത്യൻ അന്തിക്കാട് കമൽ രാജസേനൻ എന്നിങ്ങനെ പ്രതിഭാധനരായ ശിഷ്യൻമാരുടെ നീണ്ട നിര തന്നെ അദ്ദേഹത്തിനുണ്ട് .

പുനലൂർ സോമരാജനും , പി.ആർ .കൃഷ്‌ണനും , മോഹൻ നായർക്കും ,ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരങ്ങളും വളർന്നു വരുന്ന കലാകാരികൾക്കുള്ള ‘നവപ്രതിഭ പുരസ്കാരം’ നൃത്തരംഗത്തു നിന്നും ശ്രീലക്ഷ്‌മി എം നായർക്കും സംഗീത രംഗത്ത് നിന്നും ശ്രിതി രവി കുമാർ എന്നിവർക്കും സമർപ്പിക്കും .

പത്രപ്രവർത്തന രംഗത്ത് നിന്നും കാട്ടൂർ മുരളി , പി.വി .വാസുദേവൻ , നാടക സിനിമാരംഗത്തു നിന്നും
ബാലാജി , സുമ മുകുന്ദൻ , വിജയ മേനോൻ , സംഘടനരംഗത്തെ സ്ത്രീ ശാക്തീകരണത്തിന് ദിശാബോധം നൽകിയബീന കെ . തമ്പി. രുഗ്മിണി സാഗർ , സാഹിത്യ രംഗത്ത് അക്ഷരസ്നേഹവും , വായനാശീലവും
വളർത്തിയെടുത്ത ഡോ .ശശികലാ പണിക്കർ , ഗോവിന്ദനുണ്ണി , ശിവപ്രസദ് കെ. കെ വാനൂർ ( ഹൈദരാബാദ്‌ ) നൃത്ത രംഗത്ത് നിന്നും താര വർമ്മ , ഡോ . കലാമണ്ഡലം വിജയശ്രീ പിള്ള എന്നിവരെ ‘ലീഡിങ് ലൈറ്റ് ‘പുരസ്‌കാരം നൽകി ആദരിക്കും . മുംബൈ സാഹിത്യവേദി കൺവീനർ കെ.പി .വിനയൻ , ഗായകൻ പ്രേംകുമാർ മുംബൈ , രാഷ്ട്രീയ സാമൂഹ്യ രംഗത്തുനിന്ന് മുഹമ്മദ് സിദ്ധിക്ക്,സാംസ്ക്കാരിക സംഘടനാ പ്രവർത്തകരായ ബാബു മാത്യു , ഇ .പി വാസു , സോമ മധു , മധുബാലകൃഷ്ണൻ എന്നിവരെയും ആദരിക്കും .നവംബർ 9 ശനിയാഴ്ച വൈകീട്ട് 5 .30 നു ഡോംബിവില്ലി ഈസ്റ്റിലെ തിലക് റോഡിലുള്ള സർവേഷ് ഹാളിലാണ് ട്രൂ ഇന്ത്യൻ വീണ്ടും വസന്തം സംഘടിപ്പിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് :9320986322

Spread the love

Leave a Reply

Your email address will not be published. Required fields are marked *